തൃപ്പൂണിത്തുറ : കിസാൻ സഭ തൃപ്പൂണിത്തുറ മണ്ഡലം സമ്മേളനം ഇന്ന് തെക്കൻ പറവൂരിൽ നടക്കും.പുന്നയ്ക്കാ വെളി എൻ എസ്.എസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം കിസാൻ സഭ ജില്ലാ സെക്രട്ടറി കെ.എം ദിനകരൻ ഉൽഘാടനം ചെയ്യും. തുടർന്ന് കൃഷിയും അനുബന്ധ മേഖലയും എന്ന വിഷയത്തിൽ അസിസ്റ്റന്റ് കൃഷി ഓഫിസർ പി.എസ് സലിം മോൻ ക്ലാസ്സ് എടുക്കും.വൈകീട്ട് 5ന് പറവുർ അങ്ങാടിയിൽ നടക്കുന്ന പൊതുസമ്മേളനം ടി.ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും.