തൃശൂർ : പവർഗ്രിഡ് കോർപറേഷൻ ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതിന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള മോക്ക് ഡ്രിൽ 28, 29 തിയതികളിൽ നടക്കും.
തൃശൂർ, എറണാകുളം ഭാഗത്തേക്ക് നിയന്ത്രണം ഉണ്ടാകില്ല. പാലക്കാട്ടേയ്ക്ക് പോകുന്ന എൽ.പി.ജി ടാങ്കറുകൾ, എമർജൻസി വാഹനങ്ങൾ, കെ.എസ്.ആർ.ടി.സി പ്രൈവറ്റ് പാസഞ്ചർ ബസുകൾ എന്നിവ ഒഴികെയുള്ള ഹെവി വാഹനങ്ങളെ രാവിലെ എഴ് മുതൽ വൈകീട്ട് ആറ് വരെ കുതിരാൻ വഴി പോകാൻ അനുവദിക്കില്ല. ലൈറ്റ് മോട്ടോർ വാഹനങ്ങൾ കുതിരാൻ പാത ഒഴിവാക്കി മണ്ണുത്തി-ചേലക്കര-പഴയന്നൂർ-ആലത്തൂർ റൂട്ടിലൂടെ പോകേണ്ടതാണ്.
ഗതാഗത നിയന്ത്രണം നിശ്ചയിക്കാൻ ഇന്ന് ഉന്നതലയോഗവും സ്ഥലപരിശോധനയും നടക്കും. തൃശൂർ, പാലക്കാട്, എറണാകുളം കളക്ടർമാരും പങ്കെടുക്കും. രാവിലെ 11.30 ന് തൃശൂർ രാമനിലയത്തിലാണ് യോഗം.