കിഴക്കമ്പലം: ജെ.സി.ഐ പള്ളിക്കര, ലീഫ് കുന്നത്തുനാട്, ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന, തിമിര ശസ്ത്രക്രിയ ക്യാമ്പ് നടന്നു. പെരിങ്ങാല ഐ.സി.ടി ഹാളിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അഡ്വ.പി.വി. ശ്രീനിജൻ ഉദ്ഘാടനം ചെയ്തു. പള്ളിക്കര ജെ.സി.ഐ പ്രസിഡന്റ് ലിജു സാജു അദ്ധ്യക്ഷനായി.
ലീഫ് ചെയർമാൻ നിസാർ ഇബ്രാഹിം, സോൺ ഡയറക്ടർ പ്രോഗ്രാം വർഗീസ് തോമസ് ,സോൺ കോ ഓർഡിനേറ്റർ ടി.എ. മുഹമ്മദ്, കെ.എച്ച്. ഇബ്രാഹിം, വി.ആർ രാജീവ് , അരുൺകുമാർ, തൻസിഫ് സുമേഷ്, ഷാഹുൽ, ഷിയാസ് , ജിൻസി ലിജു, പി.പി. മുരളി, ഫ്രാങ്ക്‌ലിൻ, ജോസഫൈൻ ധനേഷ്, സിനി സണ്ണി, ഷമി സണ്ണി, തുടങ്ങിയവർ നേതൃത്വം നൽകി. 150 ലേറെ പേർ ക്യാമ്പിൽ പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ടവർക്ക് തിമിര ശസ്ത്രക്രിയ സൗജന്യമാണ്.