കൊച്ചി: ഷോർട്ട് ഫിലിം ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി അവസരം ഒരുക്കി ബഡ്ജറ്റ് ലാബ് പ്രൊഡക്ഷൻസ്. ബഡ്ജറ്റ് ലാബ് പ്രൊഡക്ഷൻസ് സംഘടിപ്പിച്ച ഷോർട്ട് ഫിലിം പ്രൊഡക്ഷൻ ഫെസ്റ്റിവൽ സീസൺ മൂന്നിൽ പങ്കെടുത്തവരിലെ ഏറ്റവും മികച്ച മൂന്ന് കഥകൾ തിരഞ്ഞെടുത്ത് നിർമ്മാണ ചെലവായ ഒരു ലക്ഷം രൂപ വീതം നൽകി. ദർശൻ, വിനോദ് ലീല, ടോണി ജെയിംസ് എന്നിവരുടെ കഥകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തിയവർക്ക് ഫ്രൈഡേ ഫിലിംസ് സ്ഥാപകൻ വിജയ് ബാബുവുമായി കഥ പറയാനുള്ള അവസരവും ഒരുക്കി. ഷോർട്ട് ഫിലിം പ്രൊഡക്ഷൻ ഫെസ്റ്റിവൽ സീസൺ നാലിന്റെ ലോഗോ പ്രകാശനം വിജയ് ബാബു നിർവ്വഹിച്ചു. രണ്ട് പതിറ്റാണ്ടിനിടെ മലയാള സിനിമാ ലോകത്തുണ്ടായ മാറ്റങ്ങൾ എന്ന വിഷയത്തിൽ ചർച്ചയും സംഘടിപ്പിച്ചു. വിജയ് ബാബു, തിരക്കഥാകൃത്ത് പി.എഫ്. മാത്യൂസ്, സംവിധായകരായ പ്രശോഭ് വിജയൻ, അഹമ്മദ് കബീർ, സുനിൽ എബ്രഹാം എന്നിവർ പങ്കെടുത്തു.