veedu
വർമ്മ ഹോംസ് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം മാനേജിംഗ് ഡയറക്ടർ അനിൽ വർമ്മ നിർവഹിക്കുന്നു.

കൊച്ചി : നിർദ്ധനരായ ഇരുമ്പനം സ്വദേശിനി വള്ളിക്കും കുടുംബത്തിനും വർമ്മ ഹോംസ് വീടു നിർമ്മിച്ചു നൽകി. ലീല, അജി, അനില, അരുണ, അഖില, പത്തു വയസുകാരൻ അർജുൻ എന്നിവരുൾപ്പെട്ടതാണ് വള്ളിയുടെ കുടുംബം. തങ്ങളുടെ സി.എസ്.ആർ ഫണ്ടിൽ നിന്നാണ് വർമ്മ ഹോംസ് വീടു നിർമ്മിച്ചു നൽകിയത്. രണ്ട് കിടപ്പുമുറിയും അടുക്കളയും സ്വീകരണ മുറിയും ഉൾപ്പെടുന്ന വീടിന്റെ താക്കോൽ ദാനം വർമ്മ ഹോംസ് മാനേജിംഗ് ഡയറക്ടർ അനിൽ വർമ്മ നിർവഹിച്ചു.