ആലുവ: അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറിയിൽ പൗരത്വം ഭരണഘടന എന്ന വിഷയത്തിലുള്ള സെമിനാർ ഇന്ന് വൈകിട്ട് അഞ്ചിന് ജി.സി.ഡി.എ ചെയർമാൻ വി. സലിം ഉദ്ഘാടനം ചെയ്യും. മുൻ എം.പി അഡ്വ. തമ്പാൻ തോമസ് വിഷയം അവതരിപ്പിക്കും. അഡ്വ. ഷെരീഫ് മരയ്ക്കാർ (കോൺഗ്രസ് ), അഡ്വ. പി. ഹരിദാസ് (ബി.ജെ.പി), അഡ്വ. മനോജ് വാസു (സി.പി.എം), പി. നവകുമാർ (സി.പി.ഐ), എം.ആർ. സുരേന്ദ്രൻ (ലൈബ്രറി കൗൺസിൽ) എന്നിവർ സംസാരിക്കും.