തൃക്കളത്തൂർ:ശ്രീരാമസ്വാമിക്ഷേത്രത്തിൽ ഉത്സവം ഇന്ന് മുതൽ 25 വരെ നടക്കും. ക്ഷേത്രം തന്ത്രി പുലിയന്നൂർ മന ഹരിനാരായണൻ നമ്പൂതിരിപ്പാട് ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും.
ഇന്ന് രാവിലെ 4.30ന് അഭിഷേകം,നവകം,പഞ്ചഗവ്യം, 25 കലശം, വൈകിട്ട് 5ന് മുളയിടൽ, 5.30ന് പുതിയതായി പണികഴിപ്പിച്ച ബലികല്ല് പുര സമർപ്പണം, 7ന് തൃക്കൊടിയേറ്റ്, 9.30മുതൽ ബാലെ. 19ന് രാവിലെ പതിവ് പൂജകൾക്ക് പുറമെ രാവിലെ 9ന് ഉത്സവബലി, 11.30ന് ഉത്സബലിദർശനം, വൈകിട്ട് 7ന് നൃത്ത നൃത്ത്യങ്ങൾ, രാത്രി 9ന് കൊടിപുറത്ത്‌വിളക്ക്.20ന് രാവിലെ 9ന് ഉത്സവബലി, 11.30ന് ഉത്സബലിദർശനം, വൈകിട്ട് 7ന് കരോക്കെ ഗാനമേള, രാത്രി 9ന് വിളക്കിനെഴുന്നള്ളിപ്പ്, 21ന് രാവിലെ 9ന് ശ്രീബലിഎഴുന്നള്ളിപ്പ്, വൈകിട്ട് 6.30ന് ദീപാരാധന, 7ന് മൃദംഗനാദലയ കച്ചേരി, 8ന് കുച്ചുപ്പുടി, 9ന് വിളക്കിനെഴുന്നള്ളിപ്പ്, 22ന് രാവിലെ പതിവ് പൂജകൾ, 9ന് ഉത്സവബലി, 11.30ന് ഉത്സബലി ദർശനം, വൈകിട്ട് 6.30ന് ദീപാരാധന, 7ന് നൃത്ത നൃത്ത്യങ്ങൾ, 9ന് വിളക്കിനെഴുന്നള്ളിപ്പ്, 23ന് രാവിലെ 9ന് ഉത്സവബലി, 11.30ന് ഉത്സബലിദർശനം, വൈകിട്ട് 6.30ന് ദീപാരാധന, മുളപൂജ, 7ന് ക്ലാസിക്കൽ ഡാൻസ്, 7.10ന് മെഗാ നൃത്തസന്ധ്യ, 9ന് വിളക്കിനെഴുന്നള്ളിപ്പ്.വലിയവിളക്ക് ദിവസമായ 24ന് രാവിലെ 8.30ന് ശ്രീബലി എഴുന്നള്ളിപ്പ്, 9ന് പഞ്ചാരിമേളം, 12ന് ആത്രശ്ശേരി മനയിലേക്ക് ഇറക്കി എഴുന്നള്ളിപ്പ്, വൈകിട്ട് 4ന് കാഴ്ചശ്രീബലി എഴുന്നള്ളിപ്പ്, 4.30ന് മേജർ സെറ്റ് പഞ്ചവാദ്യം, വൈകിട്ട് 7ന് ദീപാരാധന, ദീപ ക്കാഴ്ച, 7.30ന് ഡാൻസ്, 7.45ന് തിരുവാതിരകളി, 8.30ന് നൃത്തനൃത്ത്യങ്ങൾ, രാത്രി 9.15ന് വിളക്കിനെഴുന്നള്ളിപ്പ്, 1.30ന് പ ള്ളിവേട്ട.തിരുആറാട്ട് ദിവസമായ 25ന് രാവിലെ 6ന് സോപാനത്തിൽ ആറാട്ട്, 8ന് കൊടിയിറക്ക്, 8.30ന് തിരുആറാട്ട്, 9ന് ആറാട്ട്കടവിൽനിന്ന് എഴുന്നള്ളിപ്പ്, 12ന് ഉച്ചപൂജ, 12.30ന് തിരുവോണ ഊട്ട്, വൈകിട്ട് 6.30ന് ദീപാരാധന, അത്താഴപൂജ എന്നിവയുണ്ടാകും.