കാലടി: പൗരത്വ നിയമ ഭേദഗതിക്കെതിരെ യു.ഡി.എഫ് അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലടിയിൽ നടത്തിയ പ്രതിഷേധ സംഗമം വി.ടി. ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിിഡന്റ് വർഗീസ് ജോർജ് പൈനാടത്ത് അദ്ധ്യക്ഷത വഹിച്ചു. റോജി എം ജോൺ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. മുൻ എം.എൽ.എ പി.ജെ. ജോയ്, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കെ.എം. അബ്ദുൾ മജീദ്, കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വി.വി. ജോഷി, ആർ.എസ്.പി. ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ, യു.ഡി.എഫ് കൺവീനർ മാത്യു തോമസ്, ഡി.സി.സി സെക്രട്ടടറിമാരായ അഡ്വ.കെ.ബി. സാബു, കെ.പി. ബേബി, കെ.വി. ജേക്കബ്, ഷൈജോ പറമ്പിൽ, സെബി കിടങ്ങേൻ, പി.വി. സജീവൻ, ബ്ലോക്ക് പ്രസിഡന്റുമാരായ സാംസൺ ചാക്കോ, കെ.എസ് ഷാജി തുടങ്ങിയവർ പങ്കെടുത്തു.