cpi
ഭൂപരിഷ്കരണ നീയമത്തിന്‍റെ അന്‍മ്പതാം വാര്‍ഷികാചരണം സി..ദിവാകരൻ എം.എൽ.എഉല്‍ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: കേരളത്തിൽ ജന്മിത്വം അവസാനിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് സി.പി.ഐയാണെന്ന് സി.ദിവാകരൻ എം.എൽ.എ പറഞ്ഞു. ഭൂപരിഷ്കരണത്തിന്റെ 50-ാം വാർഷികാചരണത്തിന്റെ ഭാഗമായി സി .പി ഐയുടെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേേഹം. ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത സി.അച്യുതമേനോനെ ഒഴിവാക്കി നാടിന്റെ ചരിത്രം രചിക്കുവാനാകില്ല. ചടങ്ങിൽ മണ്ഡലം സെക്രട്ടറി പി.വി ചന്ദ്രബോസ് അദ്ധ്യക്ഷനായിരുന്നു. കെ.എൻ ഗോപിനാഥ്, ടി.രഘുവരൻ, കുമ്പളം രാജപ്പൻ, എ.കെ സജീവൻ, ടി.എൻദാസ്‌, എൻ.എൻ സോമരാജൻ, മല്ലികാ സ്റ്റാലിൻ എന്നിവർ സംസാരിച്ചു.

ഭൂപരിഷ്കരണ നീയമത്തിന്റെ അമ്പതാം വാർഷികാചരണം സി.ദിവാകരൻ എം.എൽ.എഉദ്ഘാടനം ചെയ്യുന്നു