വൈപ്പിൻ : സി.പി.എം വൈപ്പിൻ ഏരിയാ സെക്രട്ടറി തെക്കൻ മാലിപ്പുറം ചെരിക്കത്തറ സി.കെ. മോഹനൻ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മുരിക്കുംപാടം പൊതുശ്മശാനത്തിൽ. ഭാര്യ : ഷീല ( കാക്കനാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ). മക്കൾ : കൃഷ്ണമോഹൻ (എൻജിനീയർ, ദുബായ്), നടാഷ (എൻജിനീയർ, ഓസ്‌ട്രേലിയ). മരുമക്കൾ : അഞ്ജു (ദുബായ്), വിമൽകൃഷ്ണ (ഓസ്‌ട്രേലിയ).
എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ്, ഓച്ചന്തുരുത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ഗുണ്ടു ഐലൻഡ് കയർ സഹകരണസംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം ഇന്ന് ഒൻപതുമുതൽ പന്ത്രണ്ടുവരെ എളങ്കുന്നപ്പുഴ പഞ്ചായത്ത് ഓഫീസിലും രണ്ടുവരെ വീട്ടിലും പൊതുദർശനത്തിന് വയ്ക്കും. മൂന്നിന് മുരിക്കുംപാടത്ത് അനുശോചനയോഗം ചേരും.