crime
അറസ്റ്റിലായ റോണിയും വിഷ്ണുവും

അങ്കമാലി: മൂക്കന്നൂർ ബാറിൽ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന യുവാക്കളെ അങ്കമാലി പൊലീസ് അറസ്റ്റുചെയ്തു. പുല്ലാനി ചാലാക്കവീട്ടിൽ വിഷ്ണു (28), തുറവൂർ രാമൻനഗർ കോളനി പയ്യപ്പിള്ളി വീട്ടിൽ റോണി (33) എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. കർണാടകയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇവർ നാട്ടിലെത്തിയപ്പോഴാണ് പിടികൂടിയത്. ആലുവ ഡിവൈ.എസ്.പി
ജി. വേണു, അങ്കമാലി സ്റ്റേഷൻ ഇൻസ്‌പെക്ടർ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും മലയാറ്റൂരിൽ നിന്ന് പിടികൂടിയത്.