cpm
കരിമുഗളിൽ സി.എൻ മോഹനൻ സ്വീകരണം ഏറ്റു വാങ്ങുന്നു

കോലഞ്ചേരി:പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽ.ഡി.എഫ് സംഘടിപ്പിക്കുന്ന മനുഷ്യ മഹാശൃംഖലയുടെ പ്രചാരണാർത്ഥം സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ നയിക്കുന്ന ജില്ലാ ജാഥക്ക് കോലഞ്ചേരി ഏരിയായിൽ സ്വീകരണം നൽകി. ഏരിയാ അതിർത്തിയിലെ ആദ്യ സ്വീകരണ കേന്ദ്രം കരിമുകളിലായിരുന്നു.സി.പി.എം ഏരിയാ കമ്മി​റ്റിക്ക് വേണ്ടി സി കെ വർഗീസ് സ്വീകരിച്ചു. സമ്മേളനത്തിൽ സി.പി.ഐ നേതാവ് ടി ആർ വിശ്വപ്പൻ അദ്ധ്യക്ഷനായിരുന്നു. ജോൺ ഫെർണാണ്ടസ് എം.എൽ.എ, അഡ്വ. പുഷ്പദാസ്, എൻ.എ മുഹമ്മദ് നജീബ് എന്നിവർ സംസാരിച്ചു. നെല്ലാട് ചേർന്ന സമ്മേളനത്തിൽ എം.ടി തങ്കച്ചൻ അദ്ധ്യക്ഷനായി. അഡ്വ. കെ എസ് അരുൺകുമാർ, ശ്രീകുമാരി എന്നിവർ സംസാരിച്ചു. പട്ടിമ​റ്റത്ത് ചേർന്ന സമാപന സമ്മേളനത്തിൽ കെ കെ ഏലിയാസ് അദ്ധ്യക്ഷനായിരുന്നു.. സി പി ഗോപാലകൃഷ്ണൻ , സി.ബ‌ി ദേവദർശനൻ,സി.കെ മണിശങ്കർ, ജോർജ് ഇടപ്പരത്തി തുടങ്ങിയവർ സംസാരിച്ചു.