ptpoul
അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ കേരളോത്സവത്തിൽ ചാമ്പ്യൻമാരായ അയ്യമ്പുഴ ഗ്രാമപഞ്ചായത്തിന് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ ട്രോഫി സമ്മാനിക്കുന്നു

അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ കേരളോത്സവത്തിൽ അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് ചാമ്പ്യന്മാരായി. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ ട്രോഫി സമ്മാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സാസേവ്യർ അദ്ധ്യക്ഷത വഹിച്ചു. തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വെ. വർഗീസ്, സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ ടി.പി. ജോർജ്, കെ.പി. അയ്യപ്പൻ, ഗ്രേയ്‌സി റാഫേൽ, തുറവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിൽവി ബൈജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.എം. വർഗീസ്, അൽഫോൻസ പാപ്പച്ചൻ, വനജ സദാനന്ദൻ, ഷേർളി ജോസ്, റെന്നി ജോസ്, എൽസി വർഗീസ്, ജോ. ബി.ഡി.ഒ പ്രസന്നകുമാരി, ബി.ഇ.ഒ ദീപക്ക് എന്നിവർ പ്രസംഗിച്ചു.