gopinatha-pillai82

കോട്ടുവള്ളി എൻ.എസ്.എസ് കരയോഗം മുൻ പ്രസിഡന്റും കോട്ടുവള്ളി ഗവ. യു.പി.സ്‌കൂളിലെ പ്രധാനാദ്ധ്യാപകനുമായിരുന്ന കോട്ടുവള്ളി അജിതഭവനിൽ വി. ഗോപിനാഥൻ പിള്ള (മണിസാർ - 82) നിര്യാതനായി. കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ പ്രസിഡന്റ്, പൊക്കാളിനിലം ഉടമാസംഘം ഭാരവാഹി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പരേതന്റെ കണ്ണുകൾ ദാനം ചെയ്തു. ഭാര്യ: ശാന്തകുമാരി. മക്കൾ: ജി. അജിതകുമാരി (പ്രധാനാദ്ധ്യാപിക ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ മുപ്പത്തടം), ജി. ജയകുമാർ (ഡി.ഇ.ഒ ഓഫീസ്,ആലുവ), ജി. ശശികുമാർ (ഖത്തർ), പരേതയായ സുമകുമാരി. മരുമക്കൾ: എം.എസ്. രാജീവൻ (കൊച്ചിൻ ഷിപ്പ് യാർഡ്), ലേഖ, സ്വപ്‌ന, കെ. രവീന്ദ്രൻ. ശവസംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.