കൊച്ചി : എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയനിലെ ശ്രീനാരായണാ എംപ്ളോയീസ് വെൽഫെയർ ഫോറം, ശ്രീ നാരായണാ പെൻഷനേഴ്സ് കൗൺസിൽ, കലാ കായിക ശാസ്ത്ര സാങ്കേതിക മാദ്ധ്യമ കൂട്ടായ്മ എന്നിവയുടെ രൂപീകരണ യോഗം ഇന്ന് നടക്കും. രാവിലെ 10.30 ന് പാലാരിവട്ടം കുമാരനാശാൻ സൗധത്തിൽ യൂണിയൻ കൺവീനർ പി.ഡി.ശ്യാംദാസ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ ഉദ്ഘാടനം ചെയ്യും. യോഗം അസിസ്റ്റൻറ് സെക്രട്ടറി പടമുഗൾ വിജയൻ, ഇൻസ്പെക്ടിംഗ് ഓഫീസർ എം.ഡി അഭിലാഷ്, ഫോറം പ്രസിഡൻറ് എസ്.അജുലാൽ എന്നിവർ സംസാരിക്കും. മെപർഷിപ്പ് വിതരണം ഫോറം സെക്രട്ടറി ഡോ.വി ശ്രീകുമാറും, സംഘടനാ സന്ദേശം ട്രഷറർ ബി. ശിവപ്രസാദും നൽകും. പി.വി റെജിമോൻ പൊന്നുരുന്നി ഉമേശ്വരൻ എന്നിവർ സംസാരിക്കും. വിവരങ്ങൾക്ക് : 8848209549. ഉച്ചയ്ക്ക് രണ്ടരയക്ക് ആലുവ യൂണിയനിലും രൂപീകരണ യോഗം നടക്കും