കൊച്ചി: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ എറണാകുളത്തെ ഓഫീസുകളിൽ ഡാറ്റാ കളക്ഷൻ, മോണിട്ടറിംഗ് ജോലികൾക്കായി കരാർ അടിസ്ഥാനത്തിൽ ആറ് മാസത്തേക്ക് സിവിൽ, കെമിക്കൽ എൻജിനിയറിംഗ് ബി.ടെക് ബിരുദധാരികൾക്ക് നിയമനം നൽകും. പ്രായപരിധി 26 വയസ്. വേതനം: 25,000 രൂപ. അസൽ സർട്ടി​ഫി​ക്കറ്റകളുമായി​ ജനുവരി​ 22ന് രാവി​ലെ പത്തി​ന് എറണാകുളം ഗാന്ധി​ നഗറിലെ മലി​നീകരണ നി​യന്ത്രണ ബോർഡ് മേഖലാ ഓഫീസി​ൽ ഹാജരാകണം.