കോലഞ്ചേരി: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ വടവുകോട് ബ്ളോക്കുതല ഉദ്ഘാടനം വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വി.പി. സജീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി വേലായുധൻ അദ്ധ്യക്ഷയായി. ഡോ.വിനോദ് പൗലോസ് മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ബിനീഷ് പുല്ല്യാട്ടേൽ, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ ബീന കുര്യാക്കോസ്, എൻ.എൻ. രാജൻ, കെ.കെ രമേശ്, പുത്തൻകുരിശ് പഞ്ചായത്ത് അംഗങ്ങളായ ടി.കെ. പോൾ, ബെന്നി പുത്തൻവീടൻ, ഡോ. ബിജി, ഡോ. നീതു തുടങ്ങിയവർ സംസാരിച്ചു.