കോലഞ്ചേരി: മെഡിക്കൽ മിഷൻ ആശുപത്രി തോന്നിക്ക റോഡിൽ തെരുവ് നായ ശല്യം രൂക്ഷം. തോന്നിക്കയിൽ നിന്നും തൊഴുത്തുങ്കൽകുടി വഴി മെഡിക്കൽ കോളജിലേക്ക് പോകുന്ന വഴിയിലാണ് തെരുവു നായ ശല്യം രൂക്ഷമായിരിക്കുന്നത്. മെഡിക്കൽ കോളജ്, നഴ്സിംഗ് കോളജ് എന്നിവിടങ്ങളിൽ പോകുന്ന രോഗികൾക്കും സന്ദർശകർക്കും തെരുവു നായകൾ ഭീഷണിയായിരിക്കുകയാണ്. കൂടാതെ ബൈക്ക് യാത്രികരുടെ മുന്നിലേക്ക് തെരുവ് നായ്ക്കൾ എടുത്തു ചാടി അപകടം സൃഷ്ടിക്കുന്നതും പതിവാണ്. സ്‌കൂൾ കുട്ടികൾ ഉൾപ്പടെയുള്ളവർക്ക് യാത്ര ചെയ്യാൻ സാധ്യമല്ലാത്ത വിധമാണ് നായ്ക്കളുടെ ശല്യം.