കളമശേരി: കങ്ങരപ്പടി മുനിസിപ്പൽ ഗ്രൗണ്ട് ലൈഫ് ഭവന പദ്ധതിക്ക് ഉപയോഗിക്കാൻ നഗരസഭ തീരുമാനിച്ച നടപടിക്കെതിരെ യുവാക്കൾ നിയമ നടപടിക്ക് ഒരുങ്ങുന്നു. തലമുറക്കളായി കളിച്ചു വളർന്ന കങ്ങരപ്പടിയിലെ ഏക കളിസ്ഥലം നഷ്ട്ടപ്പെടുന്നതിൽ നാട്ടുകാരിലും വ്യാപകമായ പ്രതിഷേധമാണുള്ളത്. ഗ്രൗണ്ടിനായി നഗരസഭ വാങ്ങിച്ച ഒന്നര ഏക്കറോളം സ്ഥലത്തിന് ഒരു ഭാഗത്ത് അങ്കണവാടി നിർമ്മിക്കാൻ തീരുമാനിച്ചപ്പോഴും ജനങ്ങൾ എതിർപ്പുമായി എത്തിയെങ്കിലും തുച്ചമായ സ്ഥലം ആവശ്യം ഉള്ളതുകൊണ്ട് ജനങ്ങൾ പിൻതിരിയുകയായിരുന്നു. നാട്ടുകാർ പ്രഭാതസവാരിക്കും സമീപത്തെ സ്കൂൾ കുട്ടികളും നരസഭയുടെ കേരളോത്സവം ജില്ലാ കലോത്സവം കങ്ങരപ്പടി നിവാസികളുടെ റസിഡന്റ് അസോസിയേൻ പ്രാദേശിക ക്ലബുകൾ സാംസ്കാരിക പരിപ്പാടികൾ തുടങ്ങി ഏതു പരിപാടിയും ഇവിടെയാണ് നടക്കുന്നത്. നാട്ടുകാർക്കുള്ള ഏക സ്ഥലം വിട്ടു നൽകാതിരിക്കാൻ ഏതറ്റം വരെ പോകും എന്നാണ് ഗ്രൗണ്ട് സംരക്ഷണ സമരസമിതി പറയുന്നത് മറ്റക്കാട്ടിലെ നഗര സഭയുടെ അഞ്ച് ഏക്കർ കൈയേറി സി.പി.എം കഴിഞ്ഞ ദിവസം കുടിൽ കെട്ടി നടത്തിയ സമരം അവസാനിപ്പിക്കുന്നതിന് പരിഹാരമായ ഭരണ പ്രതിപക്ഷങ്ങൾ ഒന്നിച്ചെടുത്ത തീരുമാനമാണ് കങ്ങരപ്പടിയിലെ കളിസ്ഥലം ലൈഫ് ഭവനപദ്ധതിക്ക് എടുക്കൽ. രാഷ്ടീയ പിൻഭലം ഇല്ലാതെ ശനിയാഴ്ച നൂറു കണക്കിന് കുട്ടികൾ ഉൾപ്പെടെയുള്ള നാട്ടുകാർ ചേർന്ന് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഗ്രൗണ്ടിൽ നിന്ന് കങ്ങരപ്പടിയിലേക്ക് നടത്തിയ മാർച്ച്. കങ്ങരപ്പടി മുനിസിപ്പൽ ഗ്രൗണ്ട് സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. ഗ്രൗണ്ട് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളുടെ ഒപ്പു ശേഖരണം നടത്തിയിട്ടുണ്ട്. പരിപാടിയിൽ സമരസമിതിയംഗങ്ങളായ ജോസഫ് ചെറിയാൻ, ബിജു വേലായുധൻ, ഹാരിസ് എന്നിവർ സംസാരിച്ചു.
ഹർജി സമർപ്പിക്കും
ഇന്ന് നഗരസഭയ്ക്കും ജില്ലാ കളക്ടർക്കും ഭീമ ഹർജി സമർപ്പിക്കും. ഭവന നിർമ്മാണത്തിൽ നിന്ന് പിൻമാറും വരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് സമര സമിതിയുടെ തീരുമാനം. സമരസമിതി നിയമനടപ്പടിയുമായി മുന്നോട്ട് പോയാൽ ലൈഫ് പദ്ധതിക്ക് കാലതാമസം ഉണ്ടാക്കും നഗരസഭാ ഭരണം അവസാനിക്കാൻ മാസങ്ങൾ മാത്രമുള്ളപ്പോൾ ലൈഫ് പദ്ധതി കടലാസിൽ ഒതുങ്ങുമോന്ന ആശങ്കയിലാണ് നഗരസഭാ അതികൃതരും ഉപഭോക്താക്കളും.
പ്രതിഷേധ പരിപാടിയിൽ നിന്ന് പിൻമാറില്ല
പല തലമുറകൾ കളിച്ചും പരിശീലിച്ചു, അവരുടെ ബാല്യ കൗമാരങ്ങൾ ചിലവഴിച്ചു വളർന്ന മണ്ണാണിത് .ഇനിയുള്ള പല തലമുറകൾക്കും വേണ്ടി ഈ ഗ്രൗണ്ട് സംരക്ഷിചേ മതിയാകൂ.ലൈഫ് ഭവന നിർമാണ പദ്ധതിക്ക് വേണ്ടി ഈ ഗ്രൗണ്ട് ഞങ്ങൾ വിട്ടുകൊടുക്കില്ല . നിയമപരമയി മുന്നോട്ട് പോകും. പ്രതിഷേധ പരിപാടിയിൽ നിന്ന് ഒരടി പിന്നോട്ട് പോകില്ല.ഇവിടെ ഒരു മിനി സ്റ്റേഡിയമാണ് ഞങ്ങളുടെ ആവശ്യം.
വിനയ് ഭാസ്കർ