അങ്കമാലി : ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ (ഡിസ്റ്റ്) സംഘടിപ്പിച്ച ദേശീയ ഇന്റർ കോളേജിയേറ്റ് ഫെസ്റ്റ് 'ഡി ഇഗിനിറ്റൊ 2020 ' സമാപിച്ചു. മൂവാറ്റുപുഴ നിർമ്മല കോളേജ് ഓവറാൾ ചാമ്പ്യൻഷിപ്പ് നേടി. സമാപന സമ്മേളനത്തിൽ ഡിസ്റ്റിലെ പൂർവ വിദ്യാർത്ഥിയും സിനിമാ തിരക്കഥാകൃത്തുമായ അഭിലാഷ് പിള്ള വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. റോജി എം ജോൺ എം.എൽ.എ മുഖ്യാതിഥിയായി. സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ഫെസ്റ്റിൽ മഞ്ഞപ്ര സെന്റ്. പാട്രിക്‌സ് സ്‌കൂൾ ഓവറാൾ ചാമ്പ്യൻമാരായി. ഡിസ്റ്റ് കോളേജ് ഡയറക്ടർ ഫാ. ജോർജ് പോട്ടയിൽ, പ്രിൻസിപ്പൽ ഡോ. ഉണ്ണി സി.ജെ, ഫിനാൻസ് ഡയറക്ടർ ഫാ. ലിൻഡോ പുതുപ്പറമ്പിൽ, ഹോസ്റ്റൽ ഡയറക്ടർ ഫാ. വർഗീസ് സ്രാമ്പിക്കൽ, സ്റ്റാഫ് കോ ഓർഡിനേറ്റർമാരായ അസി. പ്രൊഫ. അഭിലാഷ് കെ, അസി. പ്രൊഫ. അമൃത മുളീധരൻനായർ, കോളേജ് യൂണിയൻ ചെയർമാൻ ആദർശ് എ.കെ, സ്റ്റുഡന്റ് കോ ഓർഡിനേറ്റർ ദീപ്ന ദീപു എന്നിവർ സന്നിഹിതരായിരുന്നു.