പെരുമ്പാവൂർ: പൾസ് പോളിയോ ഇമമ്യൂണൈസേഷൻ പോളിയോ നിർമ്മാർജ്ജന യത്നത്തിന്റെ ഭാഗമായി കുടുബാരോഗ്യ കേന്ദ്രം വാഴക്കുളത്ത് പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് ഷറീന ബഷീർ നിർവഹിച്ചു.മെഡിക്കൽ ഓഫീസർ ഡോ: അജയ് ബാബു അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് ബാബു.എം.വി. സ്വാഗതം പറഞ്ഞു. പബ്ലിക്ക് ഹെൽത്ത് നേഴ്‌സ് 'ബിജി.കെ.വർഗ്ഗീസ് പോളിയോ പരിപാടി വിശദീകരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മാരായ സുരേന്ദ്രൻ, മിനി, സാബു, വിപിൻ, 'ഒന്നാം വാർഡ് മെമ്പർ സരോജിനി ശങ്കരൻ ആശ വളണ്ടിയർ എന്നിവരും അമ്മമാരും കുട്ടികളും ചടങ്ങിൽ സന്നിഹിതരായി.