ആലുവ: ജില്ലാ ആശുപത്രിയുടെയും നഗരസഭയുടെയും നേതൃത്വത്തിൽ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ആലുവ റെയിൽവേ സ്റ്റേഷനിൽ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്‌സൺ സി. ഓമന, ആശുപത്രി സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരി, സ്ഥിരംസമിതി അദ്ധ്യക്ഷരായ ടിമ്മി, ജെറോം മൈക്കിൾ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എം.ഐ. സിറാജ്, അനിലാപോൾ, ലിഡിയ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.