കൊച്ചി: അക്ഷയ പുസ്തകനിധിയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആലുവ, തൃശൂർ എസ്.ഒ.എസ് കുട്ടികളുടെ ഗ്രാമങ്ങളിൽ പ്രതിഭാസംഗമവും ശില്പശാലയും സംഘടിപ്പിക്കും.

ആലുവയിൽ ഫെബ്രുവരി ഒന്നിനും രണ്ടിനും തൃശൂരിൽ ഈമാസം 25നും26 നുമാണ് പരിപാടി. സാഹിത്യ അക്കാഡമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം മുഖ്യാതിഥിയാകും. കഥാരചന, കവിതാരചന, ചിത്രകല, കാർട്ടൂൺ, പദ്യം ചൊല്ലൽ, പ്രസംഗം, പക്ഷിനിരീക്ഷണം തുടങ്ങിയ മേഖലകളിൽ താല്പര്യമുള്ളവർക്ക് പങ്കെടുക്കാമെന്ന് അക്ഷയ സെക്രട്ടറി അറിയിച്ചു.