ആലുവ: ചൂർണിക്കര പഞ്ചായത്ത് 16 -ാം വാർഡിൽ പുനർനിർമ്മിച്ച കൊറ്റൊണം പെരിയാർ ഹെർമിറ്റേജ് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. ഹാരിസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബീന അലി അദ്ധ്യക്ഷത വഹിച്ചു. ജഗദീശൻ, സരസമ്മ രവീന്ദ്രൻ, ജലജ സുഗണൻ, വേണുഗോപാൽ, പി.എം. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സ്റ്റാൻഡേർഡ് റസിഡൻസ് അസോസിയേഷൻ പി. ഗോപാലകൃഷ്ണൻ സ്വാഗതവും വികസന സമതി കൺവീനർ കെ.എസ്. അനിൽകുമാർ നന്ദിയും അറിയിച്ചു.