കൊച്ചി: എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയനിൽ ശ്രീനാരായണ എംപ്ലോയീസ് വെൽഫെയർ ഫോറം, പെൻഷനേഴ്‌സ് കൗൺസിൽ, കലാകായിക ശാസ്ത്ര സാങ്കേതിക മാദ്ധ്യമ കൂട്ടായ്മ എന്നിവയുടെ രൂപീകരണ യോഗം ഉദ്ഘാടനം യൂണിയൻ കൺവീനർ പി.ഡി. ശ്യാംദാസ് നിർവഹിച്ചു. യോഗത്തിൽ ഫോറം കേന്ദ്ര സമിതി പ്രസിഡന്റ് എസ്. അജുലാൽ അദ്ധ്യക്ഷത വഹിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി വിജയൻ പടമുകൾ, ഇൻസ്പെക്ടിംഗ് ഓഫീസർ എം.ഡി അഭിലാഷ്,ർ ടി.കെ പത്മനാഭൻ, യൂണിയൻ കൗൺസിൽ അംഗം കെ.കെ മാധവൻ, ഫോറം കേന്ദ്രസമിതി സെക്രട്ടറി വി. ശ്രീകുമാർ, കോ ഓർഡിനേറ്റർ പി.വി. റെജിമോൻ, പൊന്നുരുന്നി ഉമേശ്വരൻ എന്നിവർ സംസാരിച്ചു.