jefim

അങ്കമാലി: അയൽവക്കത്തെ കല്യാണവീട്ടിലെ കിണറ്റിൽ കാൽവഴുതിവീണ് യുവാവ് മരിച്ചു. കരയാംപറമ്പ് മണിയംകുഴി തോട്ടുങ്ങൽ വീട്ടിൽ വർഗീസിന്റെ മകൻ ജഫ്‌റിൻ (33) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തോടെയാണ് അപകടം. ഉടനെ ജഫ്‌റിനെ കിണറ്റിൽ നിന്നും കരയ്ക്കുകയറ്റി അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജഫ്‌റിനെ രക്ഷിക്കാനായി കിണറ്റിൽ ഇറങ്ങിയവരിൽ രണ്ടുപേരെ ഫയർഫോഴ്‌സ് എത്തിയാണ് കരയ്ക്ക് കയറ്റിയത്. ജഫ്‌റിന്റെ അമ്മ:ഫിലോമിന. സഹോദരൻ: പ്രിന്റോ.