ആലുവ: എസ്.എൻ.ഡി.പി യോഗം പോഷക സംഘടനയായ ശ്രീനാരായണ എംപ്‌ളോയീസ് വെൽഫെയർ ഫോറം, പെൻഷനേഴ്‌സ് കൗൺസിൽ, കലാകായിക സാംസ്‌കാരിക ശാസ്ത്ര സാങ്കേതിക മാദ്ധ്യമക്കൂട്ടായ്മ എന്നിവയുടെ ആലുവ യൂണിയൻ കമ്മിറ്റി രൂപീകരണ യോഗം പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു.
യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഫോറം പ്രസിഡന്റ് എസ്. അജുലാൽ മുഖ്യപ്രഭാഷണം നടത്തി. മെമ്പർഷിപ്പ് വിതരണം ഫോറം സെക്രട്ടറി ഡോ. വി. ശ്രീകുമാർ നിർവഹിച്ചു. കലാ സാംസ്‌കാരിക കായിക ശാസ്ത്ര സാങ്കേതിക മാദ്ധ്യമക്കൂട്ടായ്മയെക്കുറിച്ച് കോ ഓർഡിനേറ്റർ പി.വി. റെജിമോൻ സംസാരിച്ചു. എസ്.എൻ.ഡി.പി യോഗം ഡൽഹി യൂണിയൻ പ്രസിഡന്റ് ടി.കെ. കുട്ടപ്പൻ, ഡയറക്ടർ ബോർഡ് മെമ്പർ പി.പി. സനകൻ, യൂണിയൻ കൗൺസിലർ കെ.കെ. മോഹനൻ എന്നിവർ സംസാരിച്ചു.
എംപ്ളോയീസ് ഫോറം ഭാരവാഹികളായി ടി.എൻ. മഹേഷ് ചെങ്ങമനാട് (പ്രസിഡന്റ്), സി.പി. ബേബി (വൈസ് പ്രസിഡന്റ്), സുനിൽഘോഷ് (സെക്രട്ടറി), സോമൻ കപ്രശേരി (ജോയിന്റ് സെക്രട്ടറി), സുഭാഷണൻ മുപ്പത്തടം (ട്രഷറർ) എന്നിവരെയും പെൻഷനേഴ്സ് കൗൺസിൽ ഭാരവാഹികളായി എ.എൻ. അരവിന്ദാക്ഷൻ (പ്രസിഡന്റ്), വിജയൻ നായത്തോട് (വൈസ് പ്രസിഡന്റ്), ടി.കെ. രാജപ്പൻ (സെക്രട്ടറി), ഇ.എം.വി തമ്പി (ജോയിന്റ് സെക്രട്ടറി), ടി.ഐ. രവീന്ദ്രൻ (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.