കോലഞ്ചേരി: പുത്തൻകുരിശ്, പൂത്തൃക്ക, തിരുവാണിയൂർ, പഞ്ചായത്തുകളിലെ ഗണിതോത്സവ ക്യാമ്പ് പുത്തൻകുരിശ് എം.ജി എം ഹൈസ്‌കൂളിൽ നടന്നു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ സി.കെ.അയ്യപ്പൻ കുട്ടി ഉദ്ഘാടനം ചെയ്തു. പുത്തൻകുരിശ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബികാ നന്ദനൻ അദ്ധ്യക്ഷയായി. പഞ്ചായത്തംഗം ടി.കെ .പോൾ മുഖ്യ പ്രഭാഷണം നടത്തി. കോലഞ്ചേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അബ്ദുൾ സലാം പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്തംഗം ഓമന,എം ജി എം എച്ച് എസ് അദ്ധ്യാപിക സുമ, കോലഞ്ചേരി ഉപജില്ല എച്ച്.എം ഫോറം സെക്രട്ടറി അനിയൻ പി. ജോൺ , ലിസി വർഗീസ് ,നക്ഷത്ര വല്ലി ,ജോഷി അജി ബി.ആർ.സി ട്രയ്‌നർ ഐ.എച്ച് റഷീദ തുടങ്ങിയവർ സംസാരിച്ചു.