ആലുവ: ആലുവ മാർ അത്തനേഷ്യസ് ട്രോഫിക്കു വേണ്ടിയുള്ള 19ാമത് അഖിലേന്ത്യ ഇൻറർ സ്ക്കൂൾ ഇൻവിറ്റേഷൻ ഫുട്ബോൾ ടൂർണമെന്റിൽ ഇന്നലെ നടന്ന അവസാന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ തിരുവനന്തപുരം പൂവാർ ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂൾ വിജയിച്ചു. മഹാരാഷ്ട്രാ ഷോലാപൂർ എസ് എസ് എസ് ഐ ഫുട്ബോൾ അക്കാദമിയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഷോളാപൂർ ടീമിനെ പരാജയപ്പെടുത്തിയത്.

ഇന്ന് വൈകിട്ട് നടക്കുന്ന ആദ്യ സെമി ഫൈനൽ മത്സരത്തിൽ തിരുവനന്തപുരം പൂവാർ ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂളും എറണാകുളം പനമ്പിള്ളി നഗർ ഗവ ഹയർ സെക്കൻഡറി സ്കൂളും ഏറ്റുമുട്ടും.