പിറവം: എസ്.എൻ.ഡി.പി.യോഗം ഓണക്കൂർ ശാഖയിലെ വയൽവാരം കുടുംബയോഗം വാർഷികം ടി.കെ. സദനന്റെ വസതിയിൽ നടന്നു. ശാഖാ പ്രസിഡന്റ് പി.കെ. രമണൻ ഉദ്ഘാടനം ചെയ്തു. കുടുംബയോഗം ചെയർമാൻ പരശുരാമൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി കെ.എസ്. ശശി മുഖ്യ പ്രഭാഷണം നടത്തി. മാനേജിംഗ്കമ്മിറ്റിഅംഗം സജി.പി ജി, വനിതാസംഘം വൈസ് പ്രസിഡന്റ് പത്മിനി രാജപ്പൻ, കുടുംബയോഗം മാനേജിംഗ് കമ്മിറ്റി അംഗം മിനി സലിം, രാജപ്പൻ , മഞ്ജു, ശാരദ തുടങ്ങിയവർ പ്രസംഗിച്ചു. ഡോ. സിന്ധു കവിത ആലപിച്ചു. കുടുംബയോഗം അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.