വൈപ്പിൻ : വൈപ്പിൻ ആർട്ടിസ്റ്റ് വെൽഫെയർ അസോസിയേഷൻ ( വാവ ) അശരണരായ മുതിർന്ന കലാകാരൻമാർക്ക് വേണ്ടി ആവിഷ്‌ക്കരിച്ച സ്‌നേഹസാന്ത്വനം പ്രതിമാസ പെൻഷൻ പദ്ധതി തുടങ്ങി. ഞാറക്കൽ ലേബർ കോർണറിൽ നടന്ന സമ്മേളനത്തിൽ പെരുവനം കുട്ടൻമാരാർ പദ്ധതി ഉദ്ഘാടനം ചെയ്തു. വാവ പ്രസിഡന്റ് ഞാറക്കൽ ശ്രീനി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.എസ്. രാധാകൃഷ്ണൻ, തങ്കൻ കോച്ചേരി, പൗളി വത്സൻ, എം.എ. ബാലചന്ദ്രൻ, കെ.കെ. ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.