കിഴക്കമ്പലം: പട്ടിമറ്റം ജമാ അത്ത് യു.പി സ്‌കൂളിന്റെയും ജയഭാരത് വായനശാലയുടെയും സംയുക്താഭിമുഖ്യത്തിൽ അങ്കണവാടി ഫെസ്റ്റ് നടത്തി. വി.പി സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എം.പി ജോസഫ് അദ്ധ്യക്ഷനായി. ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സാജുപോൾ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്തംഗം സി കെ അയ്യപ്പൻ കുട്ടി,കുന്നത്തുനാട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ എ .പി കുഞ്ഞു മുഹമ്മദ്, സ്‌കൂൾ സെക്രട്ടറി അബ്ദുൽ ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.