ldf
എൽ.ഡി.എഫ് ജില്ലാ വാഹനജാഥയ്ക്ക് മത്തപ്രയിൽ നൽകിയ സ്വീകരണം

അങ്കമാലി: പൗരത്വ നിയമഭേദഗതിക്കെതിരെ നടത്തുന്ന മനുഷ്യ മഹാശൃംഖലയുടെ പ്രചരണാർത്ഥം സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു നയിക്കുന്ന പ്രചരണജാഥയ്ക്ക് അങ്കമാലി ഏരിയയിലെ രണ്ട് കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. മഞ്ഞപ്രയിൽ നടന്ന സ്വീകരണയോഗത്തിൽ ടി.പി. ദേവസിക്കുട്ടി അദ്ധ്യക്ഷനായി. ഐ.പി. ജേക്കബ്, അഡ്വ. ബിബിൻ വർഗീസ് എന്നിവർ സംസാരിച്ചു. അങ്കമാലിയിൽ നടന്ന സ്വീകരണ യോഗത്തിൽ സി.ബി. രാജൻ അദ്ധ്യക്ഷനായി. അഡ്വ.കെ.കെ. ഷിബു, എം.കെ. റോയി എന്നിവർ സംസാരിച്ചു.