കൊച്ചി: കലൂർ ഫ്രണ്ട്‌സ് റോഡിലെ പലചരക്കുകടയിൽ തീപിടിത്തം. പലചരക്ക് സാധനങ്ങളും ഇലക്‌ട്രോണിക് ഉപകരണങ്ങളും നശിച്ചു. ഭിന്നശേഷിക്കാരനായ പയ്യാരിൽ ഷാനവാസിന്റെ എൻ.എസ് സ്റ്റോഴ്‌സിനാണ് തീ പിടിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. പുക ഉയരുന്നതുകണ്ട് നാട്ടുകാരെത്തി സമീപത്തെ കിണറിൽ നിന്ന് വെള്ളം പമ്പുചെയ്ത് തീകെടുത്തിയെങ്കിലും കട പൂർണമായും നശിച്ചിരുന്നു. ഷോർട്ട്‌സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സൂചന. സമീപത്തെ വീട്ടിലെ ടിവി, ഫ്രിഡ്ജ്, ഫാൻ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ തകരാറിലായി. ഇവിടെ സ്ഥിരമായി ഷോർട്ട് സർക്യൂട്ട് ഉണ്ടാകാറുള്ളതാണെന്നും പലവതണ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും സമീപവാസികൾ പറഞ്ഞു.