vijayan

പെരുമ്പാവൂർ: മദ്ധ്യവയസ്‌കനെ ദുരൂഹ സാഹചര്യത്തിൽ വീടിന് സമീപമുള്ള പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. വളയൻചിറങ്ങര വാരിക്കാട് ടാങ്ക് സിറ്റി ഇലത്തുകുടി വീട്ടിൽ വിജയന്റെ (52) മൃതദേഹമാണ് ഇന്നലെ പുലർച്ചെ 6.30 ഓടെ കണ്ടെത്തിയത്. മുഖത്തും നെറ്റിയിലും മുറിവേറ്റ പാടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.

കൂലിപ്പണിക്കാരനായ വിജയൻ വീട്ടുകാരുമായി പിരിഞ്ഞ് വർഷങ്ങളായി ഒറ്റയ്ക്കാണ് താമസം. ഭാര്യയും രണ്ട് പെൺമക്കളുമുണ്ട്. മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്‌കാരം ഇന്ന്‌ രാവിലെ 11 ന് മലമുറി ശാന്തിവനം ശ്മശാനത്തിൽ