misssouth
മിസ് സൗത്ത് ഇന്ത്യാ കിരീടം നേടിയ ഐശ്വര്യ സാജു, ഫസ്റ്റ് റണ്ണറപ്പായ വിദ്യ വിജയകുമാർ, സെക്കൻഡ് റണ്ണറപ്പായ ശിവാനി റായ് എന്നിവർ

കൊച്ചി: പതിനെട്ടാമത് മിസ് സൗത്ത് ഇന്ത്യാ കിരീടം മലയാളിയായ ഐശ്വര്യ സാജു സ്വന്തമാക്കി. മലയാളിയായ വിദ്യ വിജയകുമാർ ഫസ്റ്റ് റണ്ണറപ്പായും കർണാടകത്തിലെ ശിവാനി റായ് സെക്കൻഡ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു.

പെഗാസസ് സംഘടിപ്പിച്ച മത്സരത്തിൽ ദക്ഷിണേന്ത്യയിലെ 23 സുന്ദരിമാരാണ് അവസാനവട്ടത്തിൽ മാറ്റുരച്ചത്.

മിസ് സൗത്തിന്ത്യയ്ക്ക് ഒന്നര ലക്ഷം രൂപ വിലയുള്ള സമ്മാനത്തിന് പുറമെ, ഡയമണ്ട് മോതിരവും ഫസ്റ്റ് റണ്ണറപ്പിന് 75,000 രൂപയും സെക്കൻഡ് റണ്ണറപ്പിന് 50,000 രൂപയും വിലയുള്ള സമ്മാനങ്ങൾ നൽകി. ഫാഷൻ, സിനിമ രംഗങ്ങളിലെ പ്രമുഖരാണ് വിധികർത്താക്കളായത്.