balsangh
ബാലസംഘം മരട് ഈസ്റ്റ്‌ കൺവീനർ കെ.എ.ദേവസ്സികുട്ടികൾക്ക് ഭരണഘടന ആമുഖം വായിച്ചു നൽകി

മരട്. ജനുവരി 26 ന് നടത്തുന്ന മനുഷ്യമഹാ ശൃംഖലക്കു ഐക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് ബാലസംഘം മരട് ഈസ്റ്റ്‌ മേഖലകമ്മിറ്റിയിലെ കൊച്ചുകൂട്ടുകാർ ബഹുസ്വരതയുടെ വർണ ബലൂണുകൾ പറത്തി. മരട് കൊട്ടാരം ജംഗ്ഷനിൽ സംഘടിപ്പിച്ച യോഗംസിപിഎം മരട് ഈസ്റ്റ്‌ ലോക്കൽ സെക്രട്ടറി സി.ബി.പ്രദീപ്കുമാർ ഉദ്‌ഘാടനം ചെയ്തു. ബാലസംഘം മരട് ഈസ്റ്റ്‌ കൺവീനർ കെ.എ.ദേവസ്സികുട്ടികൾക്ക് ഭരണഘടനാആമുഖം വായിച്ചു നൽകി.ഞങ്ങൾക്ക് മതമില്ല,ജാതിയുമില്ല , ഞങ്ങളെ വെട്ടിമുറിക്കരുതേ എന്ന മുദ്രാവാക്യമുയർത്തിയ പ്ലക്കാർഡുകളുമായാണ് കുട്ടികൾ ജാഥയിൽ പങ്കെടുത്തത്. സിപിഎംലോക്കൽകമ്മിറ്റി അംഗംകെ.ബി.സുധൻ,ബാലസംഘംമരട് ഈസ്റ്റ്‌ ജോയിന്റ് കൺവീനർ സ്വമിന സുജിത്‌, മേഖല കമ്മിറ്റി അംഗങ്ങൾ ജോസി,ഗീതവിജയൻ,സിന്ധു രവി, കണ്ണൻ എന്നിവർ പങ്കെടുത്തു.