q
ശ്യാം ശശി

തൃക്കാക്കര : ബൈക്ക് യാത്രക്കാരനായ യുവാവ് കാക്കനാട് സിവിൽ ലൈൻ റോഡിൽ പടമുകൾ കോളനി സ്റ്റോപ്പിന് സമീപം കാറിടിച്ച് മരിച്ചു. നിലമ്പൂർ മണലോടി വീട്ടിൽ സ്വദേശി ശ്യാംശശി (24) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ കാക്കനാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാക്കനാട് സൺറൈസ് ആശുപത്രിയിൽ മോർച്ചറിയിൽ. ഇന്ന് കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കാക്കനാട് വള്ളത്തോൾ ജംഗ്ഷനിൽ കാർ വർക്കോപ്പിലെ ജീവനക്കാരനാണ് ശ്യാം. തൃക്കാക്കര പൊലീസ് കേസെടുത്തു.