1
പൗരത്വ നിയമത്തിനെതിരെ പി.ടി തോമസ് എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തുന്ന 8 ദിവസത്തെ പദയാത്ര മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ദേശീയ പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു. നൗഷാദ് പല്ലച്ചി, ജോഷി പളളൻ, ഐ.കെ.രാജു, സേവ്യർ തായങ്കേരി, കെ.ബാബു, പി.ഐ.മുഹമ്മദാലി തുടങ്ങിയവർ സമീപം

തൃക്കാക്കര: പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്നത് രണ്ടാം സ്വാതന്ത്ര്യസമരമാണെന്നും ഇതിൽ പരാജയപ്പെട്ടാൽ രാജ്യം തകരും. അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി വച്ച് ഒരുമിച്ച് പോരാടേണ്ട സന്ദർഭമാണിതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. പൗരത്വ നിയമത്തിനെതിരെ പി.ടി തോമസ് എം.എൽ.എ നടത്തുന്ന 8 ദിവസം നീളുന്ന പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി സെക്രട്ടറി പി.ഐ മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു. പി.ടി.തോമസ് എം.എൽ.എ, മുൻ മന്ത്രിമാരായ കെ.ബാബു, ഡൊമനിക് പ്രസന്റേഷൻ, ദീപ്തി മേരി വർഗീസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ നൗഷാദ് പല്ലച്ചി, ജോഷി പള്ളൻ, ഡിസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, സെക്രട്ടറിമാരായ സേവ്യർ തായങ്കേരി, എൻ.ഗോപാലൻ, എം.ബി.മുരളീധരൻ, അബ്ദുൽ ലത്തീഫ് , ലാലി ജോഫിൻ, വാഹിദ ഷെരീഫ്, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. ജലീൽ, കേരള കോൺഗ്രസ് നേതാവ് ജോൺസൺ പാട്ടത്തിൽ,കെ.പി.ധനപാലൻ, ചാൾസ് ഡയസ തുടങ്ങിയവർ പ്രസംഗിച്ചു.