തൃക്കാക്കര: ബൈക്ക് കാറിലിടിച്ച് യുവാവ് മരിച്ചു. കാക്കനാട് സിവിൽ ലൈൻ റോഡിൽ പടമുകൾ എംപയർ പ്ലാസ ഹോട്ടലിന് സമീപമുണ്ടായ അപകടത്തിൽ മലപ്പുറം നിലമ്പൂർ കാരക്കോടകം മണലോടി വീട്ടിൽ ശശിയുടെ മകൻ ശ്യാം ശശി (24) മരച്ചു. ഇന്നലെ വൈകിട്ടായിരുന്നു അപകടം. എറണാകുളം കാക്കനാട് റൂട്ടിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ശ്യാമിന്റെ വാഹനത്തിൽ അതേ ദിശയിൽ സഞ്ചരിച്ച കാർ ബൈക്കിനെ ശ്രദ്ധിക്കാതെ കാർ യുട്ടെണ് എടുത്ത് ശ്യാം ഓടിച്ചിരുന്ന ബെക്കിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് എതിരെ വന്ന കാറിൽ ഇടിച്ച് മറിഞ്ഞു. നിസാരമായി പരിക്കേറ്റ ശ്യാമിനെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിച്ചു. വള്ളത്തോൾ നഗറിൽ വർക്ക്ഷോപ്പിൽ ജോലിക്കാരനാണ്. മൃതദേഹം കാക്കനാട് സൺറൈസ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തൃക്കാക്കര പൊലീസ് കേസെടുത്തിട്ടുണ്ട്.കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.