fisal
ഫൈസൽ

പള്ളുരുത്തി: ആലുവ കമ്പനിപ്പടിയിൽ ബൈക്കും ട്രക്കറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. തോപ്പുംപടി ടി ആൻഡ് ആർ. ക്രോസ് റോഡിൽ മാളിയേക്കൽ വീട്ടിൽ പരേതനായ എം.അബുവിന്റെയും റംലത്തിന്റെയും മകൻ എം.എ ഫൈസൽ (40) ആണ് മരണപ്പെട്ടത്. കളശേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയെങ്കിലും അവിടെ വെച്ച് മരണപ്പെടു. കബറടക്കം ഇന്ന് വൈകിട്ട് 4 ന് കൊച്ചങ്ങാടി ചെമ്പിട്ട പള്ളിയിൽ. ഭാര്യ: സെബി. മക്കൾ: ഫായിസ, ഫലഖ്. സഹോദരങ്ങൾ: ഫിറോസ്, ജാസ്മിൻ