കോട്ടയം: കേരള സ്‌പോർട്‌സ് കൗൺസിൽ അംഗീകാരത്തോടെ കരാട്ടെ അസോസിയേഷൻ നടത്തിയ 40ാമത് സീനിയർ ചാമ്പ്യൻഷിപ്പിൽ 40 പോയിന്റോടെ തൃശൂർ ജില്ല ഒന്നാംസ്ഥാനം കരസ്ഥമാക്കി.
37 പോയിന്റോടെ എറണാകുളവും 34 പോയിന്റോടെ പാലക്കാടും യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാരായി . കോട്ടയം ജില്ല സ്‌പോർട്‌സ് കരാട്ടെ ഡോ അസോസിയേഷൻ, കേരള കരാട്ടെ അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ കോട്ടയം രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിത്തിലാണ് മത്സരം സംഘടിപ്പിച്ചത്. 14 ജില്ലകളിൽ നിന്നായി 15 ഇനങ്ങളിൽ 300 പുരുഷ - വനിതാ കായിക താരങ്ങൾ പങ്കെടുത്തു .രാവിലെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മത്സരം ഉദ്ഘാടനം ചെയ്തു. കേരള കരാട്ടെ അസോസിയേഷൻ പ്രസിഡന്റ് നീൽ മോസസ് അദ്ധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അംഗം പി പി തോമസ് , സ്റ്റേറ്റ് സെക്രട്ടറി കെ.എ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൽ കോട്ടയം ഡിസ്ട്രിക്ട് സ്‌പോർട്‌സ് കരാട്ടെ ഡോ അസോസിയേഷൻ പ്രസിഡന്റ് വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു .