inauguration
ടെലി മെഡിസിൻ ഒഫ് സൊസൈറ്റി കേരള ഘടകത്തിന്റെ ഉദ്ഘാടനം എയിംസ് കാമ്പസിൽ നടന്ന ചടങ്ങിൽ കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മൽ നിർവഹിക്കുന്നു

കൊച്ചി: നൂതനചികിത്സ സംവിധാനമായ ടെലി മെഡിസിന് ഇനി കേരളത്തിലും സംഘടന. ടെലി മെഡിസിൻ സൊസൈറ്റി ഒഫ് ഇന്ത്യ കേരള ഘടകം പ്രഥമ പ്രസിഡന്റായി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് മെഡിക്കൽ ഡയറക്ടറും ഡീനുമായ ഡോ. പ്രേം നായരുടെ നേതൃത്വത്തിലുള്ള കേരളഘടകം ചുമതലയേറ്റു. ഡോ. ഉമ നമ്പ്യാർ (വൈസ് പ്രസിഡന്റ്), ബിജോയ് എം.ജി (സെക്രട്ടറി), രശ്മി അയേഷ (ട്രഷറർ) എന്നി​വരാണ് മറ്റ് ഭാരവാഹി​കൾ.

എയിംസ് കാമ്പസിൽ നടന്ന ചടങ്ങിൽ കേരള ആരോഗ്യസർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം നിർവഹിച്ചു. 20 വർഷത്തിനുള്ളിൽ രോഗികൾ ആശുപത്രികളിൽ നേരിട്ടെത്തി ചികിത്സതേടുന്ന അവസ്ഥക്ക് വലിയ തോതിൽ മാറ്റം വരുമെന്നും ടെലിമെഡിസിൻ വഴി വീട്ടിൽത്തന്നെ പലതരം ചികിത്സകൾ ലഭ്യമാകുന്ന കാലം ഇനി വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ടെലി മെഡിസിൻ സൊസൈറ്റി ദേശീയ അദ്ധ്യക്ഷൻ മേജർ ജനറൽ എ.കെ. സിംഗ്, സെക്രട്ടറി ഡോ. മൂർത്തി റെമില്ല തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.