sibi

കൊച്ചി: കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും നാഫെഡ് ഡയറക്ടറുമായ അഡ്വ. സിബി ജെ. മോനിപ്പള്ളി (53) നിര്യാതനായി. ന്യൂഡൽഹിയിലെ സരായ് രോഹില്ല റെയിൽവെ സ്‌റ്റേഷനിലാണ് ഇന്നലെ വൈകുന്നേരത്തോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ന്യൂറോത്തക് റോഡിലുള്ള ജീവൻമാല ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ച നിലയിലായിരുന്നെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പ്രമേഹരോഗമുള്ള ഇദ്ദേഹത്തിനു ഹൃദയസ്തംഭനമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തലെന്നും അവർ അറിയിച്ചു. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇന്ന് എറണാകുളത്തെ വസതിയിലെത്തിക്കും. സംസ്‌കാരം പിന്നീട്.
കർഷകനേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ജോസഫ് മോനിപ്പള്ളിയുടെ മകനാണ് സിബി. റബർ ബോർഡ് അംഗം, റബർ മാർക്ക് ഡയറക്ടർ എന്നി പദവികൾ വഹിച്ചിട്ടുണ്ട്. റബർ ഗ്രോവേഴ്‌സ് അസോസിയേഷൻ പ്രസിഡന്റാണ്. ഹൈക്കോടതി അഭിഭാഷകനായ ഇദ്ദേഹം കാക്കനാടാണ് താമസിക്കുന്നത്. കരിക്കാട്ടൂർ കൂന്താനം കുടുംബാംഗമായ ബീനയാണ് ഭാര്യ. മക്കൾ: ആദർശ്, അരവിന്ദ്.