sathyan
പത്തനാപുരം ഗാന്ധിഭവന്റെ സത്യൻ ദേശീയ പുരസ്‌കാരം ചലച്ചിത്ര സംവിധായകനും കവിയും ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാനുമായ സോഹൻ റോയിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മാനിക്കുന്നു

കൊച്ചി: പത്തനാപുരം ഗാന്ധിഭവന്റെ സത്യൻ ദേശീയ പുരസ്‌കാരം ചലച്ചിത്ര സംവിധായകനും കവിയും ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാനുമായ സോഹൻ റോയിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മാനിച്ചു.

ചലച്ചിത്രമേഖലയ്ക്ക് സോഹൻ റോയ് നൽകിയ സമഗ്ര സംഭാവന കണക്കിലെടുത്താണ് അവാർഡ്. എഴുപതിനായിരം കോടി രൂപയുടെ പദ്ധതിയായ ഇൻഡീവുഡിന്റെ സ്ഥാപക ഡയറക്ടറാണ് സോഹൻ റോയ്. ഇൻഡീവുഡിലൂടെ നിരവധി കലകാരന്മാർക്ക് സിനിമാരംഗത്തേക്ക് കടന്നുവരാൻ സാധിച്ചിട്ടുണ്ട്.