കൊച്ചി: ഇടപ്പള്ളി അമൃത സ്കൂൾ ഒഫ് ആർട്സ് ആൻഡ് സയൻസസിലെ കൾച്ചറൽ എഡ്യൂക്കേഷൻ ആൻഡ് ഇന്ത്യ സ്റ്റഡീസ് വിഭാഗം മൂന്ന് ദിവസത്തെ ദേശീയ സെമിനാർ 'സമഗ്ര' സംഘടിപ്പിക്കുന്നു. ഭാരതീയ സാഹിത്യത്തിനും സംസ്കാരത്തിനും പ്രാധാന്യം നൽകുന്ന സമഗ്ര അമൃത സെന്റർ ഫോർ റിസർച്ച് ആൻഡ് ഡെവലപ്മെന്റിന്റെ സഹകരണത്തോടെയാണ് നടത്തുന്നത്. ഫെബ്രുവവരി 14,15,16 തീയതികളിലായി നടക്കുന്ന സെമിനാറിൽ പ്രൊഫ.സുധീർകുമാർ, ഡോ. രാമസ്വാമി സുബ്രഹ്മണി, പ്രൊഫ കെ.പി ജയശങ്കർ, പ്രൊഫ.അഞ്ജലി മൊൻടീരിയോ, ഡോ.പി.നന്ദകുമാർ, ഡോ.എ.എം ഉണ്ണിക്കൃഷ്ണൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ളാസെടുക്കും. പേപ്പറുകളുടെ സംഗ്രഹം സമർപ്പിക്കേണ്ട അവസാന തീയതി ജനുരി 31 ആണ്.

ഡോ.യു. കൃഷ്ണകുമാർ രക്ഷാധികാരിയും പ്രൊഫ.സി.എസ് ജയരാമൻ ചെയർമാനുമായ സമിതിയാണ് പേപ്പറുകൾ പരിശോധിക്കുന്നത്. രജിസ്റ്റർ ചെയ്യാൻ താത്പര്യമുള്ളവർക്ക് www.amrita.edu/asas/kochi/samagra.html എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ cultural@asas.kh.amrita.edu എന്ന ഇ-മെയിലിലൂടെ ബന്ധപ്പെടുകയോ ചെയ്യുക. ഫോൺ : 9447609633.