കൊച്ചി: കുമ്പളങ്ങി സമത പബ്ളിക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഇല്ലിക്കൽ ജംഗ്ഷനിൽ ഭരണഘടന ചർച്ചാ സദസ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിജന്റ് മാർട്ടിൻ ആന്റണി ഉദ്ഘാടനം ചെയ്തു. കേരള ഹൈക്കോടതിയിലെ സീനിയർ അഡ്വക്കേറ്റ് എൻ.എൻ.സുഗുണപാലൻ ഭരണഘടനയുടെ ആമുഖം വായിച്ച് മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ഫേൺ ബാസ്റ്റിൻ വിഷയാവതരണം നടത്തി. ഡോ. മിനിപ്രിയ, അഡ്വ.ജോർജ്ജ് ജോസഫ് എന്നിവർ സംസാരിച്ചു. സ്വന്തം പുസ്തക ശേഖരം ലൈബ്രറിക്ക് സംഭാവന ചെയ്ത ഷെവലിയർ ഡോ. എഡ്വേർഡ് എടേഴത്തിന് ലൈബ്രറി വിശിഷ്ടാംഗത്വം നൽകി ആദരിച്ചു. പി.സി കുഞ്ഞുകുഞ്ഞ് അദ്ധ്യക്ഷനായി. നാടക് പ്രവർത്തകൻ സി.സി കുഞ്ഞുമുഹമ്മദ് പൗരൻ എന്ന ഏകപാത്ര നാടകം അവതരിപ്പിച്ചു.