കൊച്ചി: എൽ.ടി.സി ആനുകൂല്യങ്ങളും ഭവന വായ്പയും കേരള ഫിഷറീസ് സർവ്വകലാശാല ജീവനക്കാർക്ക് നിഷേധിക്കുന്നത് പ്രതിഷേധാർഹമാണെന്ന് എംപ്ളോയീസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ പറഞ്ഞു. . കുഫോസ് സെമിനാർ ഹാളിൽ നടന്ന സമ്മേളനത്തിൽ പ്രസിഡന്റ് സി.പ്രദീപ് അദ്ധ്യക്ഷനായിരുന്നു. ഫെഡറേഷൻ സെക്രട്ടറി ക്ളീറ്റസ് പെരുമ്പിള്ളി, ട്രഷറർ ഷാജി ഖാൻ, വിജയ് ഷൈൻ, വി.എസ് കുഞ്ഞു മുഹമ്മദ്, മണിയമ്മ, ജോസ്, ബിന്ദു മോൾ, രമ്യ, ഷഹീർ എന്നിവർ സംസാരിച്ചു.