kalabhavan
കലാഭവൻ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആബേലച്ചന്റെ 100 ാം ജന്മവാർഷികവും ഫാ. ആബേൽ സ്മാരക പുരസ്‌കാര ദാനവും അവാർഡ് നിശയും മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു. ഫാ. ചെറിയാൻ കുനിയന്തോടത്ത്, ടി.ജെ വിനോദ് എം.എൽ.എ , ഹൈബി ഈഡൻ എം.പി, നടൻ ലാൽ, കെ.എസ് പ്രസാദ്, ജോൺ ഫെർണാണ്ടസ് എം.എൽ.എ, അലി അക്ബർ എന്നിവർ സമീപം.

കൊച്ചി : കലാഭവൻ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആബേലച്ചന്റെ ജന്മശതാബ്ദിവാർഷികവും ഫാ. ആബേൽ സ്‌മാരക പുരസ്‌കാര ദാനവും അവാർഡ് നിശയും വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഫാ. ആബേൽ സ്‌മാരക പുരസ്‌കാരം ചലച്ചിത്രതാരം ലാലിന് സംവിധായകൻ കെ.ജി. ജോർജും കാഷ് അവാർഡ് കലാഭവൻ പ്രസിഡന്റ് ഫാ. ചെറിയാൻ കുന്നിയന്തോടത്തും സമർപ്പിച്ചു. ആബേലച്ചൻ ഏഴുതിയ ക്രൈസ്തവ ഭക്തിഗാനങ്ങൾ കോർത്തിണക്കിയ ഗാനശില്പം കലാഭവനിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.

എറണാകുളം ടൗൺഹാളിൽ നടന്ന ചടങ്ങിൽ കലാഭവൻ പ്രസിഡന്റ് ഫാ. ചെറിയാൻ കുനിയന്തോടത്ത് അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ജോൺ ഫെർണാണ്ടസ്, ടി.ജെ. വിനോദ്, കൊച്ചി മേയർ സൗമിനി ജയിൻ, കലാഭവൻ സെക്രട്ടറി കെ.എസ്. പ്രസാദ് എന്നിവർ സംസാരിച്ചു.