കോലഞ്ചേരി: കടയിരുപ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന്റെ വാർഷികവും യാത്രയയപ്പ് സമ്മേളനവും വി.പി സജീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ജോർജ് ഇടപ്പരത്തി അദ്ധ്യക്ഷനായി.വിരമിക്കുന്ന അദ്ധ്യാപകരായ ഫാ. എം.വി. യാക്കോബ്, കെ.സി എൽദോസ് എന്നിവർക്ക് യാത്രയയപ്പ് നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഡി. പത്മാവതി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനീഷ് പുല്യാട്ടേൽ, പഞ്ചായത്തംഗങ്ങളായ കുര്യൻ കുഴിവേലി, എം.എ. പൗലോസ്, ജിഷ അജി, ഷൈനി ബിജു തുടങ്ങിയവർ പ്രസംഗിച്ചു. പൂർവ വിദ്യാർഥിയും വയലിനിസ്റ്റുമായ ഫായിസ് മുഹമ്മദിനെ ചടങ്ങിൽ ആദരിച്ചു.